03:20pm 06 August 2026
NEWS
ഭിന്നശേഷിക്കാർക്കായി പുതിയ ഉപദേശക സമിതി രൂപീകരിച്ച് ഖത്തറിലെ 'മദ' സെന്റർ
06/08/2026  12:05 PM IST
nila
ഭിന്നശേഷിക്കാർക്കായി പുതിയ ഉപദേശക സമിതി രൂപീകരിച്ച് ഖത്തറിലെ മദ സെന്റർ

 


​ദോഹ:ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങളും ആവശ്യങ്ങളും നയരൂപീകരണങ്ങളിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ ഉപദേശക സമിതിക്ക് (Advisory Team) രൂപം നൽകി ഖത്തർ അസിസ്റ്റീവ് ടെക്നോളജി സെന്റർ 'മദ' (Mada). ഭിന്നശേഷിക്കാരുടെ പൂർണ്ണ പങ്കാളിത്തവും ഉൾക്കൊള്ളലും (Inclusivity) ഉറപ്പാക്കുന്ന 'യൂണിവേഴ്സൽ ആക്സസ്' കാഴ്ചപ്പാടിന്റെ ഭാഗമായാണ് നടപടി.
​തീരുമാനങ്ങൾ എടുക്കുന്നതിൽ ഭിന്നശേഷിക്കാരെ നേരിട്ട് പങ്കാളികളാക്കാനും, അവരുടെ ജീവിതത്തെ ബാധിക്കുന്ന പദ്ധതികളും നയങ്ങളും ചർച്ച ചെയ്യുന്നതിനുള്ള വേദി ഒരുക്കാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് മദ വ്യക്തമാക്കി.കാഴ്ച, ശ്രവണ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ് (Multiple Sclerosis) ബാധിതർ, ഓട്ടിസം, ഡൗൺ സിൻഡ്രോം എന്നിവയുള്ള കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.അനുഭവസ്ഥരിൽ നിന്ന് നേരിട്ടുള്ള അഭിപ്രായങ്ങൾ സ്വീകരിച്ച് യഥാർത്ഥ ആവശ്യങ്ങൾക്ക് അനുയോജ്യമായ നയങ്ങൾ രൂപീകരിക്കുക, സാമൂഹിക ഉന്നമനത്തിനായി സുസ്ഥിര പദ്ധതികൾ നടപ്പിലാക്കുക.ഭിന്നശേഷിക്കാർ തീരുമാനങ്ങൾ എടുക്കുന്ന മേശക്ക് ചുറ്റുമിരിക്കുമ്പോൾ, കാഴ്ചപ്പാടുകൾ കൂടുതൽ യാഥാർത്ഥ്യബോധമുള്ളതും ഉൾക്കൊള്ളുന്നതുമായി മാറുമെന്ന് മദ അധികൃതർ ചൂണ്ടിക്കാട്ടി.
​രാജ്യാന്തര ഡിജിറ്റൽ ആക്സസിബിലിറ്റി മാനദണ്ഡങ്ങൾക്കനുസൃതമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുക, പൊതുസ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക, വിദഗ്ധർക്ക് പരിശീലനം നൽകുക, ബോധവൽക്കരണം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് മദ കേന്ദ്രം പ്രധാനമായും നിർവ്വഹിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img